വീട്ടിൽ ഉണ്ടാക്കാം അക്വാറിയം ട്രിക്കിൾ ഫിൽറ്റർ – DIY- YouTube Video

നിങ്ങളുടെ അക്വാറിയം ഹോബിക്ക് വളരെ ഉപകാരപ്പെടുന്ന ഒരു DIY പ്രോജക്റ്റാണ് ഞാൻ ഇന്ന് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. ഒരു മൾട്ടി ട്രേ സ്റ്റോറേജ് ബോക്സ് ഓ അല്ലെങ്കിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വയ്ക്കാവുന്ന ഏതെങ്കിലും ഒരു കണ്ടെയ്നർ സെറ്റോ ഉപയോഗിച്ച് ഒരു അക്വേറിയം ട്രിക്കിൾ ഫിൽട്ടർ എങ്ങനെ ഉണ്ടാക്കാമെന്നു ഈ വിഡിയോയിൽ കാണാം.

നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു അക്വേറിയം ഫിൽട്ടർ നിങ്ങളുടെ ഫിഷ് ടാങ്ക് വൃത്തിയായി സൂക്ഷിക്കാൻ അനിവാര്യമാണ്, പ്രത്യേക ഫിൽറ്റർ മീഡിയത്തിൽ കൂടി ടാങ്കിലെ വെള്ളം ഒഴുകുമ്പോൾ , അക്വേറിയത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന അവശിഷ്ടങ്ങളും രാസവസ്തുക്കളും നിർവീര്യമാക്ക പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്നു. ഒന്നിലധികം ഘട്ടങ്ങളിലൂടെ വെള്ളത്തെ ഒഴുകാൻ അനുവദിച്ചുകൊണ്ടാണ് ട്രിക്കിൾ ഫിൽട്ടർ ഇത് ചെയ്യുന്നത് . അക്വേറിയം ഫിൽട്ടർ, നൈട്രജൻ സൈക്കിൾ തുടങ്ങിയവയുടെ ശാസ്ത്രീയമായ വർക്കിംഗ് ഈ ചാനലിലെ മറ്റു വീഡിയോകളിൽ നിങ്ങൾക്കു കാണാം .

‘ടാങ്ക് ഫിൽട്ടർ മെയിന്റനൻസ്’, ‘അക്വേറിയം ഫിൽട്ടറിന്റെ പ്രവർത്തനം’, ‘എങ്ങനെ ഒരു അൾട്രാ വയലറ്റ് ഫിൽട്ടർ സജ്ജമാക്കാം ‘, ‘600 ലിറ്റർ അരോവാന, ഡിസ്കസ് കമ്മ്യൂണിറ്റി അക്വേറിയത്തിൻറെ നിർമാണം ‘ എന്നിവയുൾപ്പെടെ എന്റെ മറ്റ് വീഡിയോകൾ പ്ലേലിസ്റ്റിലും ഈ ചാനലിലും നിങ്ങൾക്ക് കാണാം. ഈ വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ , ഇത് ലൈക്ക് ചെയ്ത് നിങ്ങളുടെ ഫ്രണ്ട്സും ആയി ഷെയർ ചെയ്യൂ . തുടർന്നും ഇത്തരം വിഡിയോകൾ കാണാനായി ഈ ചാനൽ സബ്സ്ക്രൈബുചെയ്യാൻ മറക്കരുത്. ഇത്രയും സമയം ഈ ചാനലിൽ ചിലവഴിച്ചതിനു നന്ദി.

Leave a Reply

Your email address will not be published. Required fields are marked *